കൊട്ടാരക്കര: ഓൾ ഇന്ത്യാ ബി.എസ്.എൻ.എൽ, ഡി.ഒ.ടി പെൻഷണേഴ്സ് അസോസിയേഷൻ കൊട്ടാരക്കര ഏരിയാ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.മോഹനൻപിള്ള ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജി.ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.സുകുമാരൻ നായർ മുഖ്യ പ്രഭാഷണം നടത്തി. കെ.ശശിധരൻനായർ, ടി.ജോസഫ്, എം.എം.ദാസ്, എം.എസ്. തുളസീധരൻനായർ, പി.രമണൻ, രാകേഷ്, ടി.ഓമനക്കുട്ടൻപിള്ള എന്നിവർ സംസാരിച്ചു. യൂണിറ്റ് ഭാരവാഹികളായി കെ.രാജു (പ്രസിഡന്റ്), കെ.ശശിധരൻനായർ( സെക്രട്ടറി) കെ.ഫിലിപ്പ്( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.