പടിഞ്ഞാറേകല്ലട: കോതപുരം തലയിണക്കാവ് റെയിൽവേ അടിപ്പാതയുടെ നിർമ്മാണ ജോലികൾ പ്രതികൂല കാലാവസ്ഥയെയും അതിജീവിച്ച് വളരെ വേഗതയിൽ നീങ്ങുന്നു. ഒരു മാസം മുമ്പ് ആരംഭിച്ച അടിപ്പാതയുടെ കോൺക്രീറ്റ് ജോലികളാണ് ഇപ്പോൾ നടക്കുന്നത്. ഒന്നരമാസത്തിനുള്ളിൽ കോൺക്രീറ്റ് ജോലികൾ പൂർത്തിയാവും .17 മീറ്റർ നീളവും 7 മീറ്റർ വീതിയും 4 മീറ്റർ പൊക്കവുമാണ് ഇതിനുള്ളത്.
2കോടി നിർമ്മാണച്ചെലവ്
രണ്ടു കോടി രൂപയോളമാണ് നിർമ്മാണച്ചെലവ്. കൂടാതെ റെയിൽവേ ലൈനിന് ഇരുവശവുമായി 190 മീറ്റർ നീളത്തിൽ നടപ്പാത ഉൾപ്പടെ 8 മീറ്റർ വീതിയിൽ സമാന്തര റോഡും നിർമ്മിക്കുന്നുണ്ട്. റോഡിന്റെ അടിപ്പാതയോട് ചേർന്നഭാഗം കോൺക്രീറ്റും ബാക്കിഭാഗം ടാറിംഗും ആയിരിക്കും. സംസ്ഥാന പാതയായ അടൂർ ചവറ റോഡിൽ കാരാളി മുക്കിൽ നിന്ന് ഒരു കിലോമീറ്റർ ദൂരത്തിൽ കാരാളിമുക്ക് വളഞ്ഞ വര കടപുഴ പി.ഡബ്ല്യു.ഡി റോഡിലാണ് പാത നിർമ്മിക്കുന്നത്.