flag
എൻ.ജി.ഒ. അസോസിയേഷൻ സ്ഥാപക ദിനത്തിൽ ശാസ്താംകോട്ട സിവിൽ സ്റ്റേഷന് മുന്നിൽ ജില്ലാ വൈസ് പ്രസിഡന്റ് അർത്തിയിൽ സമീർ പതാക ഉയർത്തുന്നു.

പടിഞ്ഞാറെ കല്ലട : എൻ.ജി ഒ അസോസിയേഷന്റെ സ്ഥാപക ദിനം കുന്നത്തൂർ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട സിവിൽ സ്റ്റേഷൻ പരിസരത്ത് സംഘടിച്ച ആഘോഷ പരിപാടികൾ ജില്ലാ വൈസ് പ്രസിഡന്റ് അർത്തിയിൽ സമീർ ഉദ്ഘാടനം ചെയ്തു . ബ്രാഞ്ച് വൈസ് പ്രസിഡന്റ് ശ്രീരജ്ഞിതൻ പതാക ഉയർത്തി . സംസ്ഥാന ഓഡിറ്റർ കരീലിൽ ബാലചന്ദ്രൻ , ബ്രാഞ്ച് സെക്രട്ടി എ.ഷബീർ മുഹമ്മദ് ,വനിതാ ഫാറം കൺവീനർ ലളിതകുമാരി , എ.സി. അജയകുമാർ ,തഴവ ഷുക്കൂർ ,വി .ശശികുമാർ,അഭിനന്ദ് ,രാഗേഷ് സത്യൻ ,നസ്രത്ത് ബീഗം , അനൂപ് ,രജ്ഞിത്ത് ,വൈഷാഖൻ തുടങ്ങിയവർ സംസാരിച്ചു .