കൊട്ടാരക്കര: കൊട്ടാരക്കര ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളേജിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് ഡിപ്പാർട്ടുമെന്റിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഇന്റർവ്യൂ നവംബർ 3ന് നടക്കും. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി അന്നേദിവസം രാവിലെ 10ന് കോളജ് ഓഫീസിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾ 0474 2453300 എന്ന നമ്പരിൽ ലഭിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
ചെളിക്കുഴി ഏറത്ത് അദ്ധ്യാപക ഒഴിവ്
പത്തനാപുരം : ചെളിക്കുഴി ഏറത്ത് വടക്ക് ഗവ.യു .പി സ്കൂളിൽ എൽ .പി എസ്. ടി വിഭാഗത്തിൽ ദിവസവേദന വ്യവസ്ഥയിൽ അദ്ധ്യാപക ഒഴിവുണ്ട്. നാളെ ഉച്ചയ്ക്ക് 2 ന് നടക്കുന്ന അഭിമുഖത്തിൽ യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് സ്കൂൾ മേധാവി അറിയിച്ചു.
എഴുകോൺ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽഅദ്ധ്യാപക ഒഴിവ്
കൊട്ടാരക്കര : എഴുകോൺ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ തസ്തികയിലേക്ക് എം.കോം, ബി.എഡ്, സെറ്റ് എന്നീ യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അർഹരായവർ നവംബർ 1ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9496151014, 9947810015.
അയിലറ സ്കൂളിൽ
എരൂർ: അയിലറ ഗവ.ഹൈസ്കൂളിൽ ഹിന്ദി, ഫിസിയ്ക്കൽ സയൻസ് എന്നീ വിഷയങ്ങളിൽ നിലവിലുള്ള ഒഴിവിലേയ്ക്ക് ദിവസ വേതനത്തിൽ നിയമനം നടത്തുന്നു. നവംബർ 1ന് ഉച്ചയ്ക്ക് 1 മണിയ്ക്ക് അഭിമുഖം നടത്തുന്നു.സർക്കാർ മാനദണ്ഡം അനുസരിച്ച് യോഗ്യരായ ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകളുമായി ഹാജരാകണം.
കൊട്ടാരക്കര ഗവ.ഗേൾസ്
കൊട്ടാരക്കര: കൊട്ടാരക്കര ഗവ.ഗേൾസ് ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ്, ഹിന്ദി(പാർട് ടൈം) വിഷയങ്ങളിൽ താത്കാലിക അദ്ധ്യാപക ഒഴിവുകളുണ്ട്. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 2ന് രാവിലെ സ്കൂൾ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണമെന്ന് പ്രഥമാദ്ധ്യാപിക അറിയിച്ചു.