കൊട്ടാരക്കര : മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവ് സംഭവത്തിൽ അറസ്റ്റു ചെയ്ത് വിചാരണകൂടാതെ ജയിലിൽ അടയ്ക്കപ്പെട്ട ദളിത് പ്രവർത്തകരെ വിട്ടയയ്ക്കുക, നരേന്ദ്രമോദി സർക്കാരിന്റെ ദളിത് വേട്ട അവസാനിപ്പിക്കുക, തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി പി.കെ.എസ് സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ കൂട്ടായ്മയുടെ ഭാഗമായി കൊട്ടാരക്കരയിൽ നടന്ന സമരം പി.കെ.എസ് ജില്ലാ സെക്രട്ടറി ജി.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു.പി.സി.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.രാജേന്ദ്രൻ, ,വി.രവീന്ദ്രൻനായർ, സി.മുകേഷ്, എം.ശ്രീകുമാർ, ബിനു അമ്പലപ്പുറം ,ജയകുമാർ എന്നിവർ സംസാരിച്ചു.