കൊട്ടാരക്കര: കൊട്ടാരക്കര നിയോജക മണ്ഡലത്തിന്റെ പരിധിയിൽ
പ്രളയത്തെ തുടർന്നുണ്ടായ നാശ നഷ്ടങ്ങൾ വിലയിരുത്തുന്നതിനും വരുന്ന മൺസൂൺ കാലത്ത് സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ സംബന്ധിച്ചുള്ള തീരുമാനങ്ങൾ എടുക്കുന്നതിനുമായി നിയോജക മണ്ഡല പരിധിയിലുള്ള ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരെ ഉൾപ്പെടുത്തി യോഗം ചേരും. 30ന് രാവിലെ11ന് മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ ചേരുന്ന യോഗത്തിൽ മന്ത്രി കെ.എൻ.ബാലഗോപാൽ അദ്ധ്യക്ഷത വഹിക്കും. ബന്ധപ്പെട്ട എല്ലാവരും യോഗത്തിൽ പങ്കെടുക്കണമെന്ന് തഹസീൽദാർ അറിയിച്ചു.