കൊല്ലം : തട്ടാമല പാട്ടത്തിൽ ശിവക്ഷേത്രത്തിൽ ആയില്യ പൂജയും നൂറുംപാലും 30ന് നടക്കും. രാവിലെ 5ന് പള്ളി ഉണർത്തൽ, 5.10ന് നിർമ്മാല്യം, 5.30ന് അഭിഷേകം, 5.45ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 7.30ന് ഉഷപൂജ, 8ന് ഭാഗവത പാരായണം, 9ന് മൃത്യുഞ്ജയ ഹോമം, 10.30ന് നവകുംഭ കലശാഭിശേകം, 10.45ന് 108 കുടം ജലധാര, 11ന് ആയില്യപൂജയും നൂറും പാലും, 11.30ന് മദ്ധ്യാഹ്ന പൂജ, ഉച്ചയ്ക്ക് അന്നദാനം എന്നിവ നടക്കും.
നവംബർ 16 മുതൽ ഡിസംബർ 26 വരെ മണ്ഡല ചിറപ്പ് പൂജകളുണ്ടാകും. പൂജകൾ ബുക്ക് ചെയ്യാൻ ഫോൺ : 9447206743,9495474757.9387853678.
സ്കോളർഷിപ്പ്
2020-21 അദ്ധ്യയന വർഷത്തിൽ പാട്ടത്തിൽ ശിവക്ഷേത്രത്തിലെ കുടുംബങ്ങളുടെ മക്കളിൽ നിന്ന് കേരളാ സിലബസിൽ എസ്.എസ്.എൽ.സിക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്യും.
മീനാട് മഹാദേവ ക്ഷേത്രത്തിൽ
ചാത്തന്നൂർ: മീനാട് മഹാദേവ ക്ഷേത്രത്തിൽ ആയില്യബലിയും നൂറും പാലും ഇന്ന് വൈകിട്ട് 6.30നും 8.30നും മദ്ധ്യേ ക്ഷേത്രം തന്ത്രി പൂതക്കുളം നീലമന ഇല്ലത്തിൽ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
കാവൃത്തയിൽ ശ്രീ ഉമാമഹേശ്വര
ഭദ്രകാളി ക്ഷേത്രത്തിൽ
മൺറോത്തുരുത്ത് : കാവൃത്തയിൽ ശ്രീ ഉമാമഹേശ്വര ഭദ്രകാളി ക്ഷേത്രത്തിലെ ആയില്യ പൂജ 30ന് രാവിലെ 10 മുതൽ നടക്കും. മണ്ഡലകാല ചിറപ്പ് നവംബർ 16 മുതൽ ഡിസംബർ 26 വരെ നടക്കുമെന്ന് സെക്രട്ടറി കെ. മോഹൻകുമാർ അറിയിച്ചു.
മുളയ്ക്കൽകാവ് ദേവീ ക്ഷേത്രത്തിൽ
മയ്യനാട് : മുളയ്ക്കൽകാവ് ദേവീ ക്ഷേത്രത്തിൽ ആയില്യപൂജ 30ന് രാവിലെ 10 മുതൽ ക്ഷേത്രം മേൽശാന്തിയുടെ കാർമ്മികത്വത്തിൽ നടക്കും. സ്കന്ദ ഷഷ്ഠി വ്രതം നവംബർ 4ന് തുടങ്ങി 9ന് ഷഷ്ഠി പൂജയോട് കൂടി അവസാനിക്കും. മണ്ഡലച്ചിറപ്പ് മഹോത്സവം 16ന് തുടങ്ങി 26ന് അവസാനിക്കും. ചിറപ്പ് നടത്താൻ താത്പര്യമുള്ളവർ 9995891068, 8547356903 ഫോൺ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.
പുന്നേക്കുളം മാടൻകാവ് ശിവക്ഷേത്രം
പരവൂർ : പൂതക്കുളം പുന്നേക്കുളം മാടൻകാവ് ശിവക്ഷേത്രത്തിലെ തുലാം മാസത്തിലെ ആയില്യം ഊട്ട് 30ന് രാവിലെ ഒൻപത് മണി മുതൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
ശ്രീ മുളങ്കാടകം ദേവീ ക്ഷേത്രം
കൊല്ലം : ശ്രീ മുളങ്കാടകം ദേവീ ക്ഷേത്രത്തിലെ വിശേഷാൽ ആയില്യപൂജ ക്ഷേത്രം മേൽശാന്തി പാലത്തും പാട്ടിൽ ആർ. ശെൽവരാജിന്റെ മുഖ്യ കാർമ്മികത്വത്തിൽ 30ന് രാവിലെ 10ന് നടക്കും. പൂജയോടനുബന്ധിച്ച് നൂറും പാലും, നാഗാർച്ചന എന്നിവ ഉണ്ടായിരിക്കും.
ആയില്യം ഊട്ട്
പരവൂർ : കോങ്ങാൽ പടിഞ്ഞാറ്റേ വീട് ശ്രീദുർഗ - ശ്രീരാമ - ഹനുമാൻ സ്വാമി ക്ഷേത്രത്തിൽ സമൂഹ ആയില്യം ഊട്ട് 30ന് രാവിലെ 10ന് നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
പരവൂർ : കുറുമണ്ടൽ മുള്ളഴികംഭദ്രാദേവിക്ഷേത്രത്തിൽ ആയില്യപൂജ 30ന് രാവിലെ 10ന് നൂറും പാലും കലശാഭിഷേകം എന്നിവയോടെ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
പരവൂർ : നെടുങ്ങോലം ശിവപാർവതി ക്ഷേത്രത്തിലെ ആയില്യ പൂജയും ഊട്ടും 30ന് രാവിലെ 9.30ന് നടക്കും. മേൽശാന്തി ഓമനക്കുട്ടൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കുമെന്ന് സെക്രട്ടറി അറിയിച്ചു .
പരവൂർ : കോങ്ങാൽ എഴിയ്ത്തു ദേവീക്ഷേത്രത്തിലെ ആയില്യം ഊട്ട് 30ന് രാവിലെ 9ന് നടക്കും. ക്ഷേത്രംമേൽശാന്തി കാർമ്മികത്വം വഹിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
ഉമയനല്ലൂർ ദുർഗാപുരി ശ്രീമാടൻകോവിലിൽ
കൊല്ലം: ഉമയനല്ലൂർ ദുർഗാപുരി ശ്രീമാടൻകോവിലിൽ ഇന്ന് വൈകിട്ട് 6.45 ന് ക്ഷേത്രം മേൽശാന്തി വിഷ്ണുശാന്തിയുടെ കാർമ്മികത്വത്തിൽ നാഗദൈവങ്ങൾക്ക് ആയില്യം ഊട്ടും നൂറുംപാലും നടക്കുമെന്ന് ക്ഷേത്രഭരണസമിതി അറിയിച്ചു. വഴിപാട് നടത്താൻ 994773 2012 എന്ന നമ്പരിൽ ബന്ധപ്പെടണം.
മുണ്ടയ്ക്കൽ തുമ്പറ മഹാദേവി ക്ഷേത്രത്തിൽ
കൊല്ലം: കൊല്ലം മുണ്ടയ്ക്കൽ തുമ്പറ മഹാദേവി ക്ഷേത്രത്തിൽ ശനിയാഴ്ച രാവിലെ 7 മുതൽ ക്ഷേത്രമേൽശാന്തി വിനോദ് കുമാറിന്റെ മുഖ്യകാർമ്മികത്വത്തിൽ ആയില്യപൂജ നടക്കും. വിശേഷാൽ നൂറും പാലും ഉണ്ടായിരിക്കും.
കാഞ്ഞിരത്തുംമൂട് സർപ്പാക്കാവ്
കൊല്ലം: പുത്തൻനട കാഞ്ഞിരത്തുംമൂട് സർപ്പാക്കാവിലെ ആയില്യപൂജ 30ന് രാവിലെ 10ന് നടക്കും.