കൊ​ട്ടി​യം:​ തി​രു​വ​ന​ന്ത​പു​രം-​ ഗു​രു​വാ​യൂർ ഇന്റർസി​റ്റി, തി​രു​വ​ന​ന്ത​പു​രം-ഷൊർ​ണൂർ വേ​ണാ​ട് എ​ക്‌​സ്​പ്ര​സു​കൾ​ക്ക് ന​വം​ബർ ഒന്നു മു​തൽ മ​യ്യ​നാ​ട് റെ​യിൽ​വേ സ്റ്റേ​ഷ​നിൽ നി​ന്ന് സാ​ധാ​ര​ണ​ യാ​ത്രാടി​ക്ക​റ്റു​കൾ കൊ​ടുത്തുതു​ട​ങ്ങു​മെ​ന്ന് മ​യ്യ​നാ​ട് റെ​യിൽ​വേ പാ​സ​ഞ്ചേ​ഴ്‌​സ് ആ​ക്ഷൻ കൗൺ​സിൽ പ്ര​സി​ഡന്റ് കെ.ന​ജി​മുദ്ദീൻ, സെ​ക്ര​ട്ട​റി റോ​ജി ര​വീ​ന്ദ്രൻ എ​ന്നി​വർ അ​റി​യി​ച്ചു. നി​ല​വിൽ ഉ​ച്ച​യ്ക്ക് 2.30ന് തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നു പു​റ​പ്പെ​ട്ട് 3.59ന് മ​യ്യ​നാ​ട് എ​ത്തു​ന്ന​തും വൈ​കി​ട്ട് 4ന് മ​യ്യ​നാ​ട് നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ന്നതുമായ പാ​സ​ഞ്ചർ ട്രെ​യി​നു​കൾ​ക്ക് മാ​ത്ര​മാ​യി​രു​ന്നു ഇവിടെ നിന്ന് ടി​ക്ക​റ്റ് നൽ​കി​യി​രു​ന്ന​ത്. മ​യ്യ​നാ​ട്ട് ടി​ക്ക​റ്റ് റി​സർ​വേ​ഷൻ ആ​രം​ഭി​ക്കാൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യാ​ത്ര​ക്കാർ ആവശ്യപ്പെട്ടു. മ​യ്യ​നാ​ട് ര​ണ്ടാം ന​മ്പർ പ്ലാ​റ്റ്‌​ഫോ​മി​ന്റെ ഉ​യ​ര​വും നീ​ള​വും കൂ​ട്ടു​ന്ന നിർ​മ്മാ​ണ പ്ര​വർ​ത്ത​ന​ങ്ങൾ ഉ​ടൻ ആ​രം​ഭി​ച്ചി​ല്ലെ​ങ്കിൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​കൾ ആ​രം​ഭി​ക്കു​മെ​ന്ന് ആ​ക്ഷൻ കൗൺ​സിൽ ഭാ​ര​വാ​ഹി​കൾ അ​റി​യി​ച്ചു.