കൊല്ലം : കേരളാ ബാങ്കിലെ രാഷ്ട്രീയ പ്രേരിത സ്ഥലം മാറ്റങ്ങൾ അവസാനിപ്പിക്കുക, റിവ്യൂ മീറ്റിംഗുകളിൽ ജീവനക്കാരെ മാനസികമായി പീഡിപ്പിക്കുന്ന നടപടി അവസാനിപ്പിക്കുക, റിക്രൂട്ട്മെന്റ് റൂൾ പ്രകാരമുള്ള പ്രൊമോഷനുകൾ നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ ബാങ്കിന്റെ കൊല്ലം ഓഫീസിന് മുന്നിൽ എംപ്ലോയീസ് യൂണിയൻ ( എ.ഐ.ബി.ഇ.എ ) ധർണ സംഘടിപ്പിച്ചു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ജി. ബാബു ഉദ്ഘടാനം ചെയ്തു. യൂണിയൻ പ്രസിഡന്റ് പ്രതാപചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി നേതാവ് എ.കെ. ഹഫീസ്, എ.കെ.ബി.ഇ.എഫ് ജില്ലാ സെക്രട്ടറി യു. ഷാജി, വർക്കിംഗ് പ്രസിഡന്റ് എസ്. സുനിൽ കുമാർ, സംസ്ഥാന കമ്മിറ്റി അംഗം പി.കെ. നന്ദകുമാർ, വനിതാ വേദി സെക്രട്ടറി ഉമാദേവി എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി എം.എസ്. ശക്തീധരൻ പിള്ള സ്വാഗതവും ട്രഷറർ അലക്സ് പണിക്കർ നന്ദിയും പറഞ്ഞു.