liqur-
20 ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ

കൊല്ലം: എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ചടയമംഗലം വെളിനെല്ലൂർ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ 20 ലിറ്റർ മദ്യവുമായി യുവാവ് പിടിയിൽ. കൊട്ടാരക്കര താലൂക്കിൽ വെളിനെല്ലൂർ വില്ലേജിൽ പനയറകുന്ന് കാളവയൽ ദേശത്ത് മേലേ ചരുവിള വീട്ടിൽ ശ്യാമി(32)നെ കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റിനർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസർ എം.മനോജ് ലാലിന്റെ നേതൃത്വത്തിലുള്ള ഷാഡോ സംഘം അറസ്റ്റ് ചെയ്തു. ബിവറേജസ് ഷോപ്പുകളിൽ നിന്ന് പലതവണയായി മദ്യം വാങ്ങി ശേഖരിച്ച് വില്പന നടത്തുന്നതാണ് പതിവ്. പ്രിവന്റീവ് ഓഫീസർ ആ‌ർ.മനു , സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്., കാഹിൽ വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ശാലിനി ശശി, ഗംഗ എന്നിവരുമുണ്ടായിരുന്നു.