കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര ആലയ്ക്കൽ ശ്രീ നാഗരാജ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും കലശപൂജയും 30, 31 തീയതികളിൽ നടത്തും. 30 ന് രാവിലെ 8 മുതൽ ഭാഗവത പാരായണം, 9.30 മുതൽ ആയില്യം പൂജ, വൈകിട്ട് 5 മുതൽ ഭഗവതി സേവയും ലളിതാ സഹസ്രനാമാർച്ചനയും, 5.30 ന് കലംപോങ്കൽ. 31 ന് പുലർച്ചെ ഗണപതിഹോമം, കലശപൂജ, നൂറുംപാലും.
തോണ്ടലിൽക്ഷേത്രം
കരുനാഗപ്പള്ളി: പട: തെക്ക് തോണ്ടലിൽ ജേവി നാഗരാജ ക്ഷേത്രത്തിലെ ആയില്യം പൂജ നാളെ രാവിലെ 9 മണി മുതൽ ക്ഷേത്രം മേൽശാന്തി വിനയൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. പുലർച്ചെ മഹാഗണപതിഹോമം, നൂറും പാലും, പുള്ളുവൻപാട് തുടങ്ങിയവ ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം ഭരണ സമിതി ഓഫീസിൽ നിന്ന് അറിയിച്ചു.
മണ്ണൂർക്കാവ് ഭഗവതി ക്ഷേത്രം
ശാസ്താംകോട്ട: മണ്ണൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ സർപ്പബലിയും നൂറും പാലും നാളെ വൈകിട്ട് 3മണി മുതൽ നടക്കും. വെട്ടിക്കോട്ട് തന്ത്രി വിനായകൻ പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന പൂജയിൽ ഭക്തജനങ്ങൾക്ക് വഴിപാട് നടത്താം.
മണ്ണൂർക്കാവിൽ ഇന്ന് കുചേലവൃത്തം
ശാസ്താംകോട്ട: മൈനാഗപ്പള്ളി, മണ്ണൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഇന്ന് വൈകിട്ട് 5. 30 ന് കഥകളി നടക്കും. കഥ : കുചേലവൃത്തം. കലാമണ്ഡലം ഹരിപ്പാട് ബാലകൃഷ്ണൻ ,കലാമണ്ഡലം പ്രശാന്ത്, കലാമണ്ഡലം അനിൽകുമാർ, മധു വാരണാസി, കലാമണ്ഡലം ഹരി മോഹൻ, കലാനിലയം ഗോപകുമാർ, തുടങ്ങിയവർ പങ്കെടുക്കും. മുതുപിലാക്കാട് ശ്രീകൃഷ്ണ വിലാസം കഥകളിയോഗം ആണ് ചമയങ്ങൾ ഒരുക്കുന്നത്.
ശ്രീഘണ്ടാകർണ്ണൻകാവ് ക്ഷേത്രം (കരുനാഗപ്പള്ളി മസ്റ്റ്)
ആദിനാട് തെക്ക് : ശ്രീഘണ്ടാകർണ്ണൻകാവ് ക്ഷേത്രത്തിൽ ആയില്യ പൂജ ( നൂറും പാലും ) നാളെ രാവിലെ 9 മുതൽ വിശേഷാൽ പൂജകളോടെ നടക്കും.
കേശവപുരം നഗരിയിലൽ ക്ഷേത്രം
കരുനാഗപ്പള്ളി: കേശവപുരം നഗരിയിലൽ ശ്രീ ദേവീ ക്ഷേത്രത്തിലെ ആയില്യംപൂജയും നൂറുംപാലും നാളെ നടക്കും. രാവിലെ 11.30 മണിക്ക് ക്ഷേത്രം മേൽ ശാന്തി അനൂപ് ദേവീ പ്രസീദിന്റെ മുഖ്യകാർമ്മികത്വത്തിൽ ചടങ്ങുകൾ നടത്തുമെന്ന് ക്ഷേത്രത്തിൽ നിന്ന് അറിയിച്ചു. .