ചാത്തന്നൂർ : അറിവ് ത്രൂ ദി സോൾ ഒഫ് ഗുരു, കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള ജൻ ശിക്ഷൺ സൻസ്ഥാന്റെ നേതൃത്വത്തിൽ നടത്തുന്ന സൗജന്യ തയ്യൽ പരീശീലനം നവംബർ ഒന്നിന് ആരംഭിക്കും. മൂന്നു മാസം നീളുന്ന പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ജൻ ശിക്ഷൺ സൻസ്ഥാൻ സർട്ടിഫിക്കറ്റ് നൽകും. താത്പര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ : 9895 238750, 9447369205.