അഞ്ചൽ: ലയൺ ലേഡീസ് കൗൺസിലിന്റയും അഞ്ചൽ ടൗൺ ലയൺസ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ അഞ്ചൽ ഇടമുളക്കൽ ഭുതനാഥ ക്ഷേത്രത്തിൽ നക്ഷത്ര വന പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈകൾ വച്ചു. ലയൺലേഡീസ് കൗൺസിൽ പ്രസിഡന്റ് രാധാമണി ഗുരുദാസ്, മുൻ പ്രസിഡന്റ് സരസ്വതി രവീന്ദ്രനാഥ്, ജോയിന്റ് സെക്രട്ടറി ദീപജയറാം, കെ. എൻ രവീന്ദ്രനാഥ് അഞ്ചൽ ടൗൺ ലയൺസ് ക്ലബ് പ്രസിഡന്റ് എം. നിർമലൻ, സെക്രട്ടറി എം.രാജൻ കുഞ്ഞ്, വൈസ് പ്രസിഡന്റ് കെ. എസ്. ജയറാം, നിഷാ ഷിബു, കുഞ്ഞുമോൾ രാജൻ, സുശീല നിർമലൻ, ക്ഷേത്ര പൂജാരി പി. നാരായണ ശർമ ക്ഷേത്ര രക്ഷാധികാരി അഡ്വ.എൻ. ഗോപാലകൃഷ്ണൻ നായർ, സെക്രട്ടറി എം. രാമചന്ദ്രൻ പിള്ള, ക്ഷേത്ര ഭാരവാഹികളായ സി. മോഹനൻ നായർ, മോഹനൻ പിള്ള , എസ്. ശ്രീകുമാർ, അഡ്വ. ജി.ഹരികൃഷ്ണൻ, പുത്താറ്റ് ശ്രീകുമാർ, സോമൻ പിള്ള, ജെ. അമല എന്നിവർ പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണ ചെയർമാൻ വി. എൻ. ഗുരുദാസ് അംഗങ്ങൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.