കൊല്ലം: ശമ്പള പരിഷ്കരണം അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് നവംബർ 5ന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്കിന് മുന്നോടിയായി കെ.എസ്.ആർ.ടി.സി എംപ്ലോയീസ് അസോ. നേതൃത്വത്തിൽ ഇന്നലെ കളക്ടറേറ്റ് മാർച്ച് നടത്തി. ശമ്പള പരിഷ്കരണത്തിന് പുറമേ കോടതി ഉത്തരവ് പ്രകാരം പിരിച്ചുവിടപ്പെട്ട മുഴുവൻ എംപാനൽ തൊഴിലാളികളെയും സംരക്ഷിക്കുക, സർവീസ് നടത്തിപ്പ് കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് പണിമുടക്ക്. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. അസോ. സംസ്ഥാന ട്രഷറർ പി. ഗോപാലകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി ഹണി ബാലചന്ദ്രൻ, ജില്ലാ ട്രഷറർ അനിൽകുമാർ, ഷീന എന്നിവർ സംസാരിച്ചു.