കൊല്ലം: കേരള ഡെവലപ്മെന്റ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്) സംഘടിപ്പിക്കുന്ന യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം 2021- പ്രൊമോഷൻ കാമ്പയിനിന്റെ (കേരള യൂണിവേഴ്സിറ്റി, എ.പി.ജെ. അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി) സംസ്ഥാനതല ഉദ്ഘാടനം എഴുകോൺ ടി.കെ.എം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ നാളെ നടക്കും. ഉച്ചയ്ക്ക് 2.30ന് സെമിനാർ ഹാളിൽ നടക്കുന്ന പരിപാടി മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എം.പി അദ്ധ്യക്ഷത വഹിക്കും. കെ-ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ. പി.വി. ഉണ്ണിക്കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.

കൊട്ടാരക്കര നഗരസഭ ചെയർമാൻ എ. ഷാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ. ഡാനിയൽ, കളക്ടർ അഫ്സാന പർവീൺ, കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഡോ. മഹാദേവൻ പിള്ള, എ.പി.ജെ. അബ്ദുൾകലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി പ്രൊ-വൈസ് ചാൻസലർ ഡോ. എസ്. അയൂബ്, ടി.കെ.എം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി പ്രിൻസിപ്പൽ ഡോ. എം. ജോസ് പ്രകാശ് എന്നിവർ സംസാരിക്കും. കെ-ഡിസ്ക് എക്സിക്യുട്ടീവ് വൈസ് ചെയർമാൻ ഡോ. കെ.എം. എബ്രഹാം സ്വാഗതവും പ്രോഗ്രാം മാനേജർ എൻ.കെ. അജിത് കുമാർ നന്ദിയും പറയും. രജിസ്ട്രേഷൻ ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കും.