പുനലൂർ:കേരള സർവകലാശാലയുടെ നിയന്ത്രണത്തിൽ ഒറ്റക്കല്ലിൽ പ്രവർത്തിച്ചു വരുന്ന യു.ഐ.ടിയിൽ നിന്ന് മികച്ച വിജയം നേടി വിദ്യാർത്ഥികളെ അനുമോദിക്കലും നാഷണൽ സർവീസ് സ്കീം ഉൾപ്പടെയുള്ള വിവിധ ക്ലബുകളുടെ ഉദ്ഘാടനവും ഇന്ന് രാവിലെ 9.30ന് പി.എസ്.സുപാൽ എം.എൽ.എ നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ അദ്ധ്യക്ഷത വഹിക്കും. സിൻഡിക്കേറ്റ് അംഗം രജ്ഞു സുരേഷ് മുഖ്യപ്രഭാഷണം നടത്തും.