ഓയൂർ: പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ കേരഗ്രാമം പദ്ധതിയുടെ മൂന്നാം വർഷ ആനുകൂല്യമായി മത്സ്യഫെഡിന്റെ ഫിഷ് മീൽ (മീൻ വളം ) കേരഗ്രാമം കൺവീനർമാർ മുഖേന വിതരണം നടത്തുന്നു. കേരഗ്രാമം പദ്ധതിക്ക് അപേക്ഷ നൽകിയിട്ടുള്ള എല്ലാ കർഷകരും നവംബർ 25 ന് മുൻപ് തെങ്ങൊന്നിന് 15 രൂപ വീതം ഗുണഭോക്ത വിഹിതം അതാതു വാർഡ്തല കൺവീനർമാരുടെ പക്കൽ മുൻകൂറായി അടച്ചു വളത്തിന്റെ ലഭ്യത ഉറപ്പു വരുത്തണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.