ഏരൂർ: ഇന്നലെ വൈകിട്ട് പെയ്ത മഴയിൽ ആലഞ്ചേരി ഏലാമുറ്റം തോട് കരകവിഞ്ഞു. കുഴുമ്പന്നൂർകോളനി പ്രദേശത്ത് വെള്ളംകയറിയതോടെ 9 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് അതി ശക്തമായ മഴ ആരംഭിച്ചത്. 6 മണിയോടെ തോട് കവിഞ്ഞൊഴുകാൻ തുടങ്ങി.അധികം താമസിയാതെ വയലിൽ വെള്ളം കയറി.കോളനിയിലെ വീടുകളിൽ വെള്ളം കയറി തുടങ്ങിയതോടെയാണ് താമസക്കാരെ ഒഴിപ്പിച്ചത്. ഇവരെ ബന്ധു വീടുകളിലേയ്ക്കാണ് മാറ്റിയത്. മഴ തുടർന്നാൽ രാത്രിയോടെ കൂടുതൽ പ്രദേശം വെള്ളത്തിനടിയിലാകാനാണ് സാദ്ധ്യത.