ഓച്ചിറ: തഴവ ആദിത്യ വിലാസം ഗവ.ഹൈസ്കൂളിൽ എച്ച്. എസ് വിഭാഗത്തിൽ ഫിസിക്കൽ സയൻസിന് രണ്ടും യു. പി. വിഭാഗത്തിൽ ജൂനിയർ ഹിന്ദി വിഭാഗത്തിൽ ഒന്നും താത്ക്കാലിക ഒഴിവുകളിലേക്കായി അപേക്ഷകൾ ക്ഷണിക്കുന്നു. അഭിമുഖം നവംബർ 1ന് ഉച്ചയ്ക്ക് 1.30ന് സ്കൂൾ ഓഫീസിൽ നടക്കും. കെ. ടെറ്റ് ഉള്ളവർക്കും പി. എസ് സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ ഒരുഡോസ് കൊവിഡ് വാക്സിനെങ്കിലും എടുത്തവരായിരിക്കണം.
വേങ്ങറ ഗവ.എൽ. പി സ്കൂളിൽ
തൊടിയൂർ: വേങ്ങറ ഗവ.എൽ പി സ്കൂളിൽ അറബിക് ടീച്ചറുടെ ഒഴിവിലേയ്ക്ക് നാളെ ഉച്ചയ്ക്ക് 1.30-ന് ഇന്റർവ്യു നടത്തും. കെ. ടി .ഇ. ടി പാസായിരിക്കണം. തൊടിയൂർ പഞ്ചായത്തിലുള്ളവർക്ക് മുൻഗണന.
ഗവ.എൽ.പി.എസ് ഇരവിച്ചിറയിൽ
ശാസ്താംകോട്ട: ശൂരനാട് തെക്ക് ഗവ.എൽ.പി.എസ് ഇരവിച്ചിറയിൽ നിലവിലുള്ള താത്ക്കാലിക അദ്ധ്യാപക ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം നവംബർ 1ന് ഉച്ചയ്ക്ക് 2 മണിക്ക് നടത്താൻ തീരുമാനിച്ചു.യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളും കോപ്പികളുമായി കൃത്യ സമയത്ത് ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.
കരുനാഗപ്പള്ളിയു.പി.ജി സ്കൂളിൽ
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി യു.പി.ജി സ്കൂളിൽ എൽ.പി.എസ്.എ അറബിക് ഫുൾടൈം അദ്ധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം നാളെ ഉച്ചയ്ക്ക് 2 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും. താത്പ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുമായി എത്തണമെന്ന് സ്കൂൾ ഓഫീസിൽ നിന്ന് അറിയിച്ചു. കെ- ടെക് നിർബന്ധമാണ്.
മൈനാഗപ്പള്ളി,കോവൂർ ഗവ.എൽ.പി സ്കൂളിൽ
ശാസ്താംകോട്ട : മൈനാഗപ്പള്ളി, കോവൂർ ഗവ.എൽ.പി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലികമായി അദ്ധ്യാപകരെ നിയമിക്കുന്നു. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നാളെ രാവിലെ 10 ന് സ്കൂളിൽ എത്തണം.