കൊല്ലം: വടക്കേവിള വിസ്‌ഡം അഗ്രിക്കൾച്ചറൽ ആൻഡ് എഡ്യുക്കേഷണൽ ചാരിറ്റബിൾ സൊസൈറ്റിയും കൊല്ലം നെഹ്രു യുവകേന്ദ്രയും സംയുക്തമായി നവംബർ ഒന്നിന് വൈകിട്ട് 3ന് വിസ്‌ഡം സ്റ്റഡി സെന്ററിൽ കേരളപ്പിറവി ആഘോഷിക്കും. കൊവിഡ് ബ്രിഗേഡുകളായ ഗ്രേഡ് 2 അറ്റൻഡർമാർക്ക് അനുമോദനം, എസ്.എസ്.എൽ.സി അവാർഡ് ദാനം, സ്വച്ഛ്‌ ഭാരത് സമ്മർ ഇന്റേൺഷിപ്പ് സർട്ടിഫിക്കറ്റ് വിതരണം, എൻജിനീയറിംഗ് എൻട്രൻസിൽ മൂന്നാം റാങ്ക് നേടിയ നയൻ കിഷോർ നാരെ ആദരിക്കൽ എന്നിവ നടക്കും. മേയർ പ്രസന്ന ഏണസ്റ്റ് ഉദ്‌ഘാടനം ചെയ്യും. സൊസൈറ്റി പ്രസിഡന്റ് വടക്കേവിള ശശി അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സാം കെ.ഡാനിയേൽ അനുമോദനം നടത്തും. നെഹ്രു യുവകേന്ദ്ര കോ ഓർഡിനേറ്റർ നിപുൻ ചന്ദ്രൻ അവാർഡ്ദാനം നടത്തും. കൗൺസിലർ ശ്രീദേവി സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. വടക്കേവിള എൻ.എസ്.എസ് കരയോഗം സെക്രട്ടറി ശശിധരൻ നായർ സംസാരിക്കും. സൊസൈറ്റി സെക്രട്ടറി സി.ജയകുമാർ സ്വാഗതവും ട്രഷറർ ശ്രീകുമാർ ചേതസ് നന്ദിയും പറയും.