പുനലൂർ: ഇടപ്പാളയത്ത് ഉരുൾപ്പെട്ടലിനെ തുടർന്ന് കൊല്ലം തിരുമംഗലം ദേശീയ പാതയിൽ ഒരു മണിക്കൂറോളം ഗതാഗതം നിലച്ചു. ഇടപ്പാളയം പള്ളിമുക്കിന് കിഴക്ക് ഭാഗത്ത് കുറ്റൻ പാറയും മണ്ണും റോഡിൽ എത്തിയതോടെയാണ് ഗതാഗതം നിലച്ചത്. റെയിൽവേ ട്രാക്കിന് മുകൾ ഭാഗത്തെ വനത്തിൽ ഉരുൾപൊട്ടിയതിനെ തുടർന്നാണ് ദേശീയ പാതയിൽ ഗതാഗതം നിലച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു. പള്ളിമുക്കിലെ സുനിലിന്റെ വീടിന്റെ സിറ്റ് ഔട്ടിൽ സൂക്ഷിച്ചിരുന്ന 200 ഓളം നാളികേരം മലവെള്ളപ്പാച്ചിലിൽ ഒഴുകി പോയി. കനത്ത മഴയിൽ 20 ഓളം വീടുകളിൽ വെള്ളം കയറി വ്യാപക നാശം സംഭിച്ചു എന്നാൽ ആളപായങ്ങൾ ഒന്നുമില്ല.