al
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുത്തൂർ ടൗൺ യുണിറ്റ് ദ്വൈവാർഷികം പുത്തൂർ വ്യാപാര ഭവനിൽ ജില്ലാ പ്രസിഡൻ്റ് എസ്.ദേവരാജൻ ഉദ്ഘാടനം ചെയ്യുന്നു

പുത്തൂർ: കേരള വ്യാപാരി ഏകോപന സമിതി പുത്തൂർ ടൗൺ യൂണിറ്റ് ദ്വൈവാർഷികവും തിരഞ്ഞെടുപ്പും നടന്നു. പുത്തൂർ വ്യാപാരഭവനിൽ ജില്ലാ പ്രസിഡന്റ് എസ്.ദേവരാജൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ഗോപാലകൃഷ്ണപിള്ള അദ്ധ്യക്ഷനായി. സംസ്ഥാന നിർവാഹക സമിതി അംഗം ഡി.മാമച്ചൻ, ജില്ല ജനറൽ സെക്രട്ടറി ജി.ഗോപകുമാർ, മേഖല പ്രസിഡന്റ് എം.എം.ഇസ്മയിൽ ,മേഖല ട്രഷറർ ജോൺ മാത്യു, മേഖല വൈസ് പ്രസിഡന്റ് ഇടവട്ടം മുരളീധരൻ പിള്ള, കല്ലുംപുറം വസന്തകുമാർ, ട്രഷറർ ബാബു ഡാനിയൽ, ക്രിയേറ്റീവ് മാത്യൂസ്, അഭിലാഷ് ജേക്കബ് എന്നിവർ സംസാരിച്ചു. എ.എസ്.ഐ ആർ.രാജീവിനെ ചടങ്ങിൽ ആദരിച്ചു. ഭാരവാഹികൾ: ഡി.മാമച്ചൻ (പ്രസിഡന്റ്), കെ.അമ്പിളീധരൻപിള്ള (ജന. സെക്രട്ടറി), കെ.ഗോപാലകൃഷ്ണപിള്ള (വർക്കിംഗ് പ്രസിഡന്റ്) കല്ലുംപുറം വസന്തകുമാർ, സൗപർണിക രാധാകൃഷ്ണപിള്ള, ക്രിയേറ്റീവ് മാത്യൂസ്, പി.ബാബു (വൈസ്.പ്രസിഡന്റ്) ഓമനക്കുട്ടൻ പിള്ള, കെ.റോയി, ലിജുജോൺ, വിനോജ് വിസ്മയ (സെക്രട്ടറി), ബാബു ഡാനിയേൽ (ട്രഷറർ).