ശാസ്താംകോട്ട: കുമരൻ ചിറ തോട്ടുകര ദേവീ ക്ഷേത്രത്തിൽ ആയില്യം പൂജയും നൂറും പാലും ഇന്നു മുതൽ. ചടങ്ങുകൾ രാവിലെ 10.30 മുതൽ ക്ഷേത്രം മേൽശാന്തി അനന്ദു തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.

കറത്തേരിൽ ശ്രീഭദ്രാദേവീ ക്ഷേത്രം

തൊടിയൂർ: കല്ലേലിഭാഗം കറത്തേരിൽ ശ്രീഭദ്രാദേവീ നവഗ്രഹക്ഷേത്രത്തിൽ ഇന്ന് രാവിലെ 10ന് ആയില്യപൂജ, കലശാഭിഷേകം, നൂറുംപാലും എന്നീ ചടങ്ങുകൾ നടക്കും.

കാണാണ്ടിശേരിൽ ദേവീക്ഷേത്രം

ഓച്ചിറ: എസ്.എൻ.ഡി.പി യോഗം പ്രയാർതെക്ക് 392-ാം നമ്പർ ശാഖയുടെ വക കാണാണ്ടിശേരിൽ ദേവീക്ഷേത്രത്തിലെ ആയില്യം പൂജയും നൂറുംപാലും പുള്ളുവൻപാട്ടും ഇന്ന് രാവിലെ 8ന് നടക്കും. ക്ഷേത്രം മേൽശാന്തി രാജേഷ് മുഖ്യ കാർമ്മികത്വം വഹിക്കും. നൂറുംപാലും നടത്താൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ മുൻകൂട്ടി അറിയിക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ പി.കെ. വിദ്യാധരൻ, കൺവീനർ ടി.ഡി. ശരത്ചന്ദ്രൻ എന്നിവർ അറിയിച്ചു.

ക്ലാപ്പന വീരഭദ്രാ ഭഗവതി ക്ഷേത്രം

ഓച്ചിറ: ക്ലാപ്പന വരവിള കണിയാംപറമ്പിൽ ശ്രീ കാമാക്ഷിഅമ്മൻ വീരഭദ്രാ ഭഗവതി ക്ഷേത്രത്തിലെ പൂജയും നൂറുംപാലും മഹോത്സവം നാളെ രാവിലെ 8.30ന് ക്ഷേത്ര മേൽശാന്തിയുടെ കാർമ്മികത്വ ത്തിൽ നടക്കും. തുടർന്ന്‌ ഭാഗവത പാരായണവും അന്നദാനവും ഉണ്ടായിരിക്കും.

സ്റ്റേജ് സമർപ്പണം ഇന്ന്

കുന്നത്തൂർ : വേങ്ങ ചിറക്കര മൂത്തോട്ടിൽ മഹാദേവീ ക്ഷേത്രത്തിൽ പുതിയതായി നിർമ്മിച്ച സ്‌റ്റേജിന്റെ സമർപ്പണം ഇന്ന് നടക്കും. രാവിലെ 7.30 ന് ക്ഷേത്രം മേൽശാന്തി ഹരികൃഷ്ണൻ നമ്പൂതിരി സമർപ്പണം നിർവഹിക്കും.

സർപ്പോത്സവം

തൊടിയൂർ: മുഴങ്ങോടി ശ്രീദക്ഷിണ കാശി ദിവ്യക്ഷേത്രത്തിൽ നാളെ രാവിലെ 10 മുതൽ പുള്ളുവൻപാട്ട്, നൂറുംപാലും, വിശേഷാൽ പൂജകൾ എന്നീ ചടങ്ങുകളോടെ സർപ്പോത്സവം നടക്കും. ക്ഷേത്രം തന്ത്രി തുറവൂർ പി. ഉണ്ണികൃഷ്ണൻ, ക്ഷേത്രം മേൽശാന്തി സുനിൽ ദത്തൻ പോറ്റി എന്നിവർ കാർമ്മികത്വം വഹിക്കും.