കൊല്ലം: ശിശുക്ഷേമ സമിതിയിലെ കുട്ടിയെ ദത്തെടുക്കൽ വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ നിയമസഭാ മാർച്ചിൽ വനിതാ പ്രവർത്തകർക്ക് നേരേ പൊലീസ് അതിക്രമം കാട്ടിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലത്ത് ദേശീയപാത ഉപരോധിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്തു. വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ഹർഷാദ് മുതിരപ്പറമ്പ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് കൗഷിക് എം. ദാസ്, ബിച്ചു കൊല്ലം, ജി.കെ. അനന്ദു, അജു ചിന്നക്കട, സാജിർ, സിദ്ധിഖ്, പ്രവീൺ കൊടുന്തറ തുടങ്ങിയവർ നേതൃത്വം നൽകി.