തഴവ: കുലശേഖരപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിസ്റ്ററ്റി, ജ്യോഗ്രഫി, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇക്കണോമിക്സ് ഇംഗ്ലിഷ്, സുവോളജി എന്നീ വിഷയങ്ങളിൽ ജൂനിയർ അദ്ധ്യാപകരുടെ താത്ക്കാലിക ഒഴിവുകളുണ്ട്. താത്പ്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 1 പകൽ 2 ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകേണ്ടതാണ് പ്രിൻസിപ്പൽ അറിയിച്ചു.
ഗവ. യു. പി.എസ് ചവറസൗത്ത്
ചവറസൗത്ത് : ഗവ. യു. പി.എസ് ചവറസൗത്തിൽ എൽ.പി വിഭാഗത്തിൽ താത്ക്കാലികാടിസ്ഥാനത്തിൽ ഒരു ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ നവംബർ 1ന് ഉച്ചയ്ക്ക് 2.30 ന് സ്കൂളിൽ വച്ചുനടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
കോഴിക്കോട് ഗവ. സ്കൂളിൽ
കരുനാഗപ്പള്ളി : കോഴിക്കോട് ഗവ.എസ്.കെ.വി യു.പി സ്കൂളിൽ ഒരു എൽ.പി അറബിക് ടീച്ചറിന്റെ ഒഴിവുണ്ട്. കെ.ടെക് യോഗ്യതയുള്ളവരെയും കൊവിഡ് വാക്സിൻ എടുത്തവരുമായ ഉദ്യോഗാർത്ഥികൾ 3 ന് രാവിലെ 11 ന് അസൽ സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.
മൈനാഗപ്പള്ളി ഗവ. എൽ .പി.എസിൽ
ശാസ്താംകോട്ട: മൈനാഗപ്പള്ളി ഗവ. എൽ. പി.എസിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക അദ്ധ്യാപക നിയമനം നടത്തുന്നു. താത്പ്പര്യമുള്ളവർ ചൊവ്വാഴ്ച പകൽ 3 മണിക്ക് സ്കൂളിൽ എത്തിച്ചേരണം.