കൊല്ലം: ടി.കെ.എം കോളേജ് ഒഫ് എൻജിനിയറിംഗിൽ എം.സി.എ കോഴ്‌സിലേക്ക് ഒഴിവുവന്ന 2 സീറ്റുകളിലേക്ക് (ഈഴവ-1, ജനറൽ മെറിറ്റ്-1) നവമ്പർ 5ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. അർഹരായ വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റ് സഹിതം രാവിലെ 10ന് മുൻപ് കോളേജ് ഓഡിറ്റോറിയത്തിൽ നേരിട്ട് ഹാജരാകണം. ഗവൺമെന്റ് / എയ്ഡഡ് എൻജിനിയറിംഗ് കോളേജിൽ പഠിക്കുന്നവർ ഒഴികെയുള്ളവർ നിർബന്ധമായും സ്ഥാപനത്തിലെ മേലധികാരിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.