v
കൊല്ലം ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയും കൊല്ലം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും സംയുക്തമായി ജില്ലാ ജയിൽ അന്തേവാസികൾക്കായി നടത്തിയ നിയമ ബോധവത്കരണ ക്ലാസ് ജില്ലാ ജഡ്ജ് എസ്. ശ്രീരാജ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കൊല്ലം ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയും കൊല്ലം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും സംയുക്തമായി ജില്ലാ ജയിൽ അന്തേവാസികൾക്കായി നിയമ ബോധവത്കരണ ക്ലാസ് നടത്തി. ജില്ലാ ജഡ്ജ് എസ്. ശ്രീരാജ് ഉദ്ഘാടനം ചെയ്തു. ജയിൽ സൂപ്രണ്ട് കെ.ബി. അൻസാർ അദ്ധ്യക്ഷത വഹിച്ചു.

അഡ്വ. വിനോദ് മാത്യു വിൽ‌സൺ ക്ലാസ് നയിച്ചു. അസി. പൊലീസ് കമ്മിഷണർ ജി.ഡി. വിജയകുമാർ, ജയിൽ ഡെപ്യൂട്ടി സൂപ്രണ്ട് അഞ്ജു അരവിന്ദ്, അഡ്വ. ദിലീപ് എന്നിവർ സംസാരിച്ചു. ജയിൽ വെൽഫെയർ ഓഫീസർ എസ്.എസ്. പ്രീത സ്വാഗതവും താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി സെക്രട്ടറി എസ്. ദയ നന്ദിയും പറഞ്ഞു.