ചവറ : കരിത്തുറ ഐ.ആർ.ഇ.കമ്പനിക്ക് ഖനനത്തിനായി ഭൂമി വിട്ടു നൽകിയ കരിത്തുറ നിവാസികളോടുള്ള കമ്പനിയുടെ അവഗണന അവസാനിപ്പിക്കണമെന്നും ജോലി വാഗ്ദാനവും പുനരധിവാസവും ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ കരി ത്തുറ യൂണിറ്റ് കമ്പനിക്ക് നിവേദനം നൽകി. 1997 ൽ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ നടന്ന ചർച്ചയിൽ കമ്പനി പ്രദേശവാസികൾക്ക് തൊഴിലും പുനരധിവാസവും ഉറപ്പുനൽകിയിരുന്നു. എന്നാൽ നാളിതുവരെയായിട്ടും ഈ ലിസ്റ്റിൽ നിന്ന് ഒരാൾക്ക് പോലും നിയമനം നൽകിയിട്ടില്ല. മാനേജ്മെന്റുമായി നടന്ന ചർച്ചയിൽ കെ.എൽ.സി.എ പ്രതിനിധികളായ ഫാദർ അഗസ്റ്റിൻ സേവ്യർ, ആൻഡ്രൂസ് സിൽവ, വർഗീസ് നെറ്റൊ, ഹെൻട്രി എന്നിവർ പങ്കെടുത്തു.