sndp
എസ് .എൻ. ഡി. പി യോഗം ഐരക്കുഴി ശാഖ പൊതുയോഗം കൗൺസിലർ സന്ദീപ് പച്ചയിൽ ഉദ്ഘാടനം ചെയ്യുന്നു. യൂണിയൻ പ്രസിഡന്റ് ഡി. ചന്ദ്രബോസ് സമീപം.

കടയ്ക്കൽ : എസ്‌. എൻ. ഡി. പി യോഗം കടയ്ക്കൽ യൂണിയനിലെ 3866-ാം നമ്പർ ഐരക്കുഴി ശാഖ യുടെ പൊതുയോഗവും പുതിയ ഭരണ സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പും നടന്നു. യൂണിയൻ പ്രസിഡന്റ് ഡി. ചന്ദ്രബോസ് അദ്ധ്യക്ഷത വഹിച്ചു. പൊതുയോഗം യോഗം കൗൺസിലർ സന്ദീപ് പച്ചയിൽ ഉദ്ഘാടനം ചെയ്തു.എസ്. എൻ. ഡി. പി യൂണിയൻ നടത്തുന്ന വിവിധ ക്ഷേമ പദ്ധതി കളുടെ അപേക്ഷ ഫാറങ്ങൾ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ്‌ കെ. പ്രേം രാജ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.കൗൺസിൽ അംഗങ്ങളായ പങ്ങലുകാട് ശശി, കെ. രഘുനാഥൻ, എസ്‌. വിജയൻ, പി. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: പി. പുഷ്പരാജൻ (പ്രസിഡന്റ് ), ഗിരിജ അരവിന്ദ് (വൈസ് പ്രസിഡന്റ്‌ ), അശോകൻ (സെക്രട്ടറി ), സിദ്ധാർഥൻ (യൂണിയൻ കമ്മിറ്റി അംഗം ),
ശാഖ എക്സിക്യൂട്ടീവ് അംഗങ്ങളായി രമേശൻ, മണിരാജൻ, രാജീവ്‌, അനിൽകുമാർ, റിനി, മഞ്ജു, ജയകുമാരി, ഷിവ്യ,എന്നിവരെ ശാഖ എക്സിക്യൂട്ടീവ് അംഗങ്ങളായും ശാഖ പഞ്ചായത്ത്‌ കമ്മിറ്റി അംഗങ്ങളായി
രാജേന്ദ്രൻ, സുനിത, റജില എന്നിവരെയും തിരഞ്ഞെടുത്തു.