പരവൂർ : കുറുമണ്ടൽ സെന്റ് ജൂഡ് പള്ളിയിൽ വിശുദ്ധ യൂദാതദ്ദേവൂസിന്റെ തിരുനാളിന് തുടക്കമായി. കൊടിയേറ്റിന് ഇടവകവികാരി ഫാദർ ജോസ് നെറ്റോ നേതൃത്വം നൽകി. സമൂഹബലിക്ക് ഫാ. ജോർജ് സെബാസ്റ്റ്യൻ കാർമ്മികത്വം വഹിച്ചു, ഫാദർ ജോമോൻ പ്രഭാഷണം നടത്തി. ഇന്ന് തിരുനാൾ സമൂഹബലി, വചന പ്രഭാഷണം, കൊടിയിറക്ക്, സ്നേഹവിരുന്ന് എന്നിവ നടക്കും.