ഓച്ചിറ: പട്ടികജാതി വികസന വകുപ്പിലെ അധീനതയിൽ പ്രവർത്തിക്കുന്ന ആൺകുട്ടികളുടെ ഓച്ചിറ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. 5 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികളാണ് അപേക്ഷിക്കേണ്ടത്. 24 ഒഴിവുകളുണ്ട്. 10 ശതമാനം സീറ്റുകളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മറ്റ് സമുദായത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ജാതി സർട്ടിഫിക്കറ്റ്, മുൻവർഷത്തെ ഗ്രേഡ് /മാർക്ക് രേഖപ്പെടുത്തിയ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം ഇവ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഓച്ചിറ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം. മറ്റു സമുദായത്തിൽ പെട്ടവർ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസം, ഭക്ഷണം ഇവ സൗജന്യമായിരിക്കും. ട്യൂഷൻ സൗകര്യം ലഭ്യമാണ്. വിവരങ്ങൾക്ക് ഓച്ചിറ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ ബന്ധപ്പെടുക. ഫോൺ: 8547630024.