പരവൂർ: പൂതക്കുളം ഗവ. എച്ച്.എസ്.എസിൽ ഹയ‍‍ർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ്, കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ സീനിയ‍‍ർ അദ്ധ്യാപകരുടെയും മലയാളം, കൊമേഴ്സ്, കമ്പ്യൂട്ടർ സയൻസ്, കണക്ക്, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിൽ ജൂനിയർ അദ്ധ്യാപകരുടെയും താത്കാലിക ഒഴിവിലേയ്ക്കായുള്ള അഭിമുഖം നവംബർ 2ന് രാവിലെ 10ന് സ്കൂളിൽ നടത്തും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം.