പത്തനാപുരം : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പത്തനാപുരം മേഖല കല്ലും കടവ് യൂണിറ്റ് സമ്മേളനം നടന്നു. സമ്മേളനം മേഖല പ്രസിഡന്റ് സിറ്റി സന്തോഷ് ഉദ്ഘാടനം ചെയ്തു . യൂണിറ്റ് പ്രസിഡന്റ് സുശീല പൊടിയൻ അദ്ധ്യക്ഷനായി. മുൻ ജില്ല പ്രസിഡന്റ് സുഗതൻ ഗമനം മുഖ്യപ്രഭാഷണം നടത്തി . വിജയ കൃഷ്ണൻ , വിനോദ് അമ്മാസ്, ഉമ്മൻ തോമസ് എന്നിവർ സംസാരിച്ചു. സുരേഷ് കലഞ്ഞൂർ സ്വാഗതവും വിജയകൃഷ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന് ഭാരവാഹികളെ തിരഞ്ഞെടുത്തു. സുശീല പൊടിയൻ ( യൂണിറ്റ് പ്രസിഡന്റ്) ബാബു ഡാനിയേൽ ( സെക്രട്ടറി), ജയകുമാർ ചൈത്രം (ട്രഷറർ) വിജയകൃഷ്ണൻ, വിനോദ് അമ്മാസ്, ഉമ്മൻ തോമസ് . ആർ .പൊടിയൻ ( മേഖല കമ്മിറ്റി ഭാരവാഹികൾ ) എന്നിവരെ തിരഞ്ഞെടുത്തു.