കൊല്ലം :പന്മന ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി എസ്.ബി.വി.എസ് ജി.എച്ച്.എസ്.എസ് പന്മന മനയിൽ സ്കൂളിൽ നിർമ്മിച്ച ടോയ്ലറ്റ് ബ്ലോക്കുകളുടെ ഉദ്ഘാടനം പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമി നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാമൂലയിൽ സേതുക്കുട്ടൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീല, വാർഡ് മെമ്പറായ അനീസ്, പഞ്ചായത്ത് അംഗങ്ങളായ രാജീവ് കുഞ്ഞുമണി, അനിൽകുമാർ, പഞ്ചായത്ത് സെക്രട്ടറി ബി . രേഖ, ജോയിന്റ് ബി .ഡി. ഒ ചവറ ബ്ലോക്ക് പഞ്ചായത്ത്, എൻ. ആർ. ഇ. ജി .എസ് ഉദ്യോഗസ്ഥർ, സ്കൂൾ പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ്, പി.ടി. എ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.