കൊല്ലം: നെടുമ്പന ഗാന്ധിഭവൻ സ്നേഹാലയത്തിലെ അച്ഛനമ്മമാർക്ക് താമസിക്കാൻ പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിലേക്ക് പത്ത് മെത്തകളും തലയണകളും രണ്ട് കട്ടിലും സംഭാവന ചെയ്ത് മെമ്മറീസ് ടി.എച്ച്.എസ് -88 ബാച്ച് കൂട്ടായ്മ. നാളെ വൈകിട്ട് നാലിന് സ്നേഹാലയത്തിൽ നടക്കുന്ന ചടങ്ങിൽ ബാച്ച് പ്രതിനിധികളായ എൻ.ടി. പ്രദീപ് കുമാർ, കെ. ബൈജു, മാത്യു ഉമ്മൻ എന്നിവരിൽ നിന്ന് നെടുമ്പന പഞ്ചായത്ത് പ്രസിഡന്റ് ഗിരിജകുമാരി ഇവ ഏറ്റുവാങ്ങും. വികസന സമിതി ചെയർമാൻ സുരേഷ് സിദ്ധാർത്ഥ അദ്ധ്യക്ഷത വഹിക്കും.
മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജിഷ അനിൽ മുഖ്യപ്രഭാഷണം നടത്തും ബ്ലോക്ക് പഞ്ചായത്ത് അംഗം ഫൈസൽ കുളപ്പാടം, ഗാന്ധിഭവൻ സാംസ്കാരിക സമിതി ചെയർമാൻ കെ.പി.എ.സി ലീലാകൃഷ്ണൻ, ജോൺ വർഗ്ഗീസ്, ശങ്കർദാസ് തന്ത്രി, ബി. വിജയകുമാർ, സുഗതൻ, ബി.ശ്രീകാന്ത്, ഷിബു റാവുത്തർ എന്നിവർ സംസാരിക്കും. അനിൽ കുമാർ സ്വാഗതവും ഡോ. അംബിക നന്ദിയും പറയും.