കരുനാഗപ്പള്ളി : അസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി രാജ്യത്തുടനീളം സംഘടിപ്പിക്കപ്പെട്ട ക്ലീൻ ഇന്ത്യ കാമ്പയിന്റെ ജില്ലാതല സമാപനം ഇന്ന് രാവിലെ 9.30 ന് കരുനാഗപ്പള്ളി സബർമതി ഗ്രന്ഥശാലാ ഹാളിൽ നടക്കും. ജില്ലാ ഭരണകൂടം,നെഹ്‌റു യുവ കേന്ദ്ര, ശുചിത്വ മിഷൻ,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധസംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. ജില്ലാതല സമാപനം സി.ആർ.മഹേഷ്‌ എം .എൽ. എ ഉദ്ഘാടനം ചെയ്യും. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ അദ്ധ്യക്ഷത വഹിക്കും. നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ നിപുൺ ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ആയിരംതെങ്ങ് കണ്ടൽ വനത്തിൽ ശുചീകരണം നടത്തും.