കൊല്ലം: പ്രായപൂർത്തിയാവാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പള്ളിത്തോട്ടം വാടി വയലിൽ പുരയിടത്തിൽ ജോൺ (50) പിടിയിൽ. ഏഴു വയസുള്ള കുട്ടിയെ മിഠായിയും മറ്റും കൊടുത്ത് വശത്താക്കി കഴിഞ്ഞ ആഗസ്റ്റ് മുതൽ ഇയാൾ വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിക്കുന്നുണ്ടായിരുന്നു. കുട്ടി അസ്വാഭാവികമായി പെരുമാറുന്നതു കണ്ട് അമ്മ തിരക്കിയപ്പോഴാണ് വിവരം അറിയുന്നത്. തുടർന്ന് പള്ളിത്തോട്ടം പൊലീസിൽ പരാതി നൽകി. ജില്ല പൊലീസ് മേധാവി ടി. നാരായണന്റെ നിർദ്ദേശത്തെത്തുടർന്ന് പള്ളിത്തോട്ടം സി.ഐ ആർ. ഫയാസ്, എസ്.ഐമാരായ വി.എൻ. ജിബി, അനിൽ ബേസിൽ, ഹിലാരിയോസ്, എ.എസ്.ഐ കൃഷ്ണകുമാർ, സി.പി.ഒ മാരായ സ്‌ക്‌ളോബിൻ, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ ഇയാളുടെ വീട്ടിൽ നിന്ന് പിടികൂടിയത്. റിമാൻഡ് ചെയ്തു.