പുനലൂർ:നഗരസഭയിലെ ജനപ്രതിനിധികൾക്ക് വേണ്ടി നിയമ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. സീനിയർ സിറ്റിസൺ, ചൈൽഡ് മാരേജ് ആക്ട് തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയാണ് സെമിനാർ സംഘടിപ്പിച്ചത്. പത്തനാപുരം താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയുടെ സഹകരണത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്. ജില്ല ജഡ്ജ്(എം.എ.സി.ടി. പുനലൂർ) ഡോ.പി.കെ.ജയകൃഷ്ണൻ സെമിനാർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം അദ്ധ്യകഷത വഹിച്ചു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എസ്.ഷംനാദ് മുഖ്യപ്രഭാഷണവും വിഷയാവതരണവും നടത്തി. നഗരസഭ ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഡി.ദിനേശൻ, വസന്ത രഞ്ചൻ, കെ.പുഷ്പലത, പി.എ.അനസ്, കെ.കനകമ്മ തുടങ്ങിയവർ സംസാരിച്ചു.