എഴുകോൺ: നേതാജി നഗർ റസിഡന്റ്സ് അസോസിയേഷന്റെയും എഴുകോൺ എക്സൈസ് റേഞ്ച് ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ എഴുകോൺ ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ വച്ച് ലഹരി വർജ്ജന സെമിനാറും ക്വിസ് മത്സരവും നടക്കും. 31ന് രാവിലെ 10 മുതൽ ആരംഭിക്കുന്ന പരിപാടിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി വിരുദ്ധ സന്ദേശയാത്ര, പൊതു സമ്മേളനം തുടങ്ങിയ പരിപാടികൾ നടക്കും. സ്കൂൾ, കോളേജ് തല മത്സരങ്ങൾ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർമാർ, ജനപ്രതിനിധികൾ, അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകും.