പുനലൂർ: നഗരസഭ പ്രദേശങ്ങളിൽ തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കത്ത ഭരണാധികാരികളുടെ നിലപാടിൽ ജനകീയ പങ്കാളിത്തത്തോടെ എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിച്ച് പ്രതിഷേധിച്ചു. നഗരസഭയിലെ കലുങ്ങുംമുകൾ വാർഡിൽ തെരുവ് വിളക്കുകൾ സ്ഥാപിച്ച് കൊണ്ടായിരുന്നു നാട്ടുകാർ പ്രതിഷേധിച്ചത്. നഗരസഭയിലെ 35 വാർഡുകളിലും കഴിഞ്ഞ ഒരു വർഷമായി തെരുവ് വിളക്കുകൾ പ്രകാശിക്കുന്നില്ല. ഇതിനെതിരെ പ്രതിപക്ഷ കൗൺസിലർമാർ നിരവധി സമരങ്ങൾ നടത്തി മടുത്ത ശേഷമാണ് ജനകീയ പങ്കാളിത്തത്തോടെ വാർഡുകളിൽ പുതിയ തെരുവ് വിളക്കുകൾ സ്ഥിപിച്ച് തുടങ്ങിയത്. തെന്മല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ തെരുവ് വിളക്കിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. വാർഡ് കൗൺസലർ ജി.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു.