photo
ഇളമ്പള്ളൂർ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം പി.സി.വിഷ്ണുനാഥ്‌ എം.എൽ.എ നിർവഹിക്കുന്നു.

കുണ്ടറ: കുണ്ടറ നിയോജക മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ടാക്കുമെന്ന് പി.സി.വിഷ്ണുനാഥ്‌ എം.എൽ.എ പറഞ്ഞു. ഇലമ്പള്ളൂർ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. പുതുതായി നിർമ്മിക്കുന്ന വില്ലേജ് ഓഫീസുകൾ സ്മാർട്ട് ആക്കുമെന്നും നിലവിലെ കെട്ടിടങ്ങൾ നവീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി കല്ലംവിള അദ്ധ്യക്ഷത വഹിച്ചു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുശീല, വാർഡ് മെമ്പർ അനീജി ലൂക്കോസ്, സി.പി.എം ഏരിയ കമ്മിറ്റി അംഗം ബി.സുജീന്ദ്രൻ, കോൺഗ്രസ് ഇലമ്പള്ളൂർ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് വിളവീട്ടിൽ മുരളി, സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം എസ്.ഡി.അഭിലാഷ്, ആർ.എസ്.പി ജില്ലാ കമ്മിറ്റി അംഗം ടി.സി. അനിൽകുമാർ, ബി.ജെ.പി ഇളമ്പള്ളൂർ പഞ്ചായത്ത് സമിതി അംഗം പ്രജിഷ് തുടങ്ങിയവർ സംസാരിച്ചു. സബ് കളക്ടർ ചേതൻകുമാർ മീണ സ്വാഗതവും കൊല്ലം തഹസിൽദാർ എസ്.ശശിധരൻ പിള്ള നന്ദിയും പറഞ്ഞു.