chasku-
ചക്കുവള്ളി മാർക്കറ്റിലെ ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച് ഉദ്ഘാടനം കഴിഞ്ഞ കടമുറികളും വേസ്റ്റ് കമ്പോസ്റ്റ് കെട്ടിടവും കാടു കയറിയ നിലയിൽ

പോരുവഴി : ചക്കുവള്ളി പബ്ലിക് മാർക്കറ്റിലെ കടമുറികളുടെയും വേസ്റ്റ് കമ്പോസ്റ്റ് കെട്ടിടത്തിന്റെയും പണി കഴിഞ്ഞിട്ട് വർഷങ്ങളായിട്ടും ലേലം ചെയ്ത് ആവശ്യക്കാർക്ക് നല്കുന്നില്ല . ജില്ലാ പഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച് ഉദ്ഘാടനം നടത്തിയ കടമുറികളും വേസ്റ്റ് കമ്പോസ്റ്റ് കെട്ടിടവും ഉപയോഗശൂന്യമായി കാടുകയറി നശിക്കുകയാണ്. പോരുവഴി ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ള ചക്കുവള്ളി മാർക്കറ്റിലെ ഈ കെട്ടിടങ്ങൾ പഞ്ചായത്ത് അധികാരികൾ ശ്രദ്ധിക്കുന്നതേയില്ല. ശൗചാലയവും കുഴൽക്കിണറും ഉപയോഗിക്കാനാവില്ല. കടമുറികൾ ചോർന്ന് ഒലിക്കുന്ന അവസ്ഥയിലാണ്.

കടമുറികൾ ലേലം ചെയ്ത് നല്കിയും വേസ്റ്റ് കംമ്പോസ്റ്റിനായി നിർമ്മിച്ചിരിക്കുന്ന കെട്ടിടവും ഉപകരണങ്ങളും അതിനായി തന്നെ ഉപയോഗിക്കണം.

എം.സുൽഫിഖാൻ റാവുത്തർ,

എം.നിസാമുദ്ദിൻ

ചക്കുവള്ളി മിഴി ഗ്രന്ഥശാല ഭാരവാഹികൾ