കൊട്ടാരക്കര: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ടൗൺ യൂണിറ്റ് സമ്മേളനം മേഖല പ്രസിഡന്റ് എൻ.രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ സുന്ദരൻ ഭാമിനി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി. മണിലാൽ, മേഖല സെക്രട്ടറി ശശി ഉപാസന, ജോയ് ഉമ്മന്നൂർ, യൂണിറ്റ് സെക്രട്ടറി ഉണ്ണി മെല്ലോ, സന്തോഷ്‌ ആരാമം, ബൻസിലാൽ, ബിജുലാൽ, സജു കാക്കത്താനം, അജയബോസ്, കൃഷ്ണകുമാർ ഫ്ലാഷ് എന്നിവർ സംസാരിച്ചു.