കുണ്ടറ: കുണ്ടറ ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ ശാസ്താംകോട്ട എം.ടി.എം കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനയും തിമിര രോഗബാധിതർക്ക് സൗജന്യ ശസ്ത്രക്രിയ ക്യാമ്പും ഇന്ന് രാവിലെ 9ന് നടക്കും. ആറുമുറിക്കട മേലതിൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം സി. ബാൾഡ്വിൻ നിർവഹിക്കും .ലയൺസ് ക്ലബ് പ്രസിഡന്റ് കെ.എം. റോയ് മോൻ അദ്ധ്യക്ഷത വഹിക്കും. വിഷൻ ചീഫ് കോ ഓർഡിനേറ്റർ ബി.എസ്. പ്രസാദ് അമ്പാടി, സോൺ ചെയർപേഴ്സൺ ഡോ. ജോബി വർഗീസ് തുടങ്ങിയവർ സംസാരിക്കും. അഡ്വ. ജോർജ് വർഗീസ് നന്ദി പറയും.