anilkumar-

ആയൂർ: ചടയമംഗലം ജഡായു ജംഗ്ഷനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് തട്ടത്തുമല മുളക്കലത്തുകാവ് ചരുവിള പുത്തൻ വീട്ടിൽ ചെല്ലപ്പൻ ആചാരിയുടെ മകൻ അനിൽ കുമാർ (45) മരിച്ചു. ഇന്നലെ രാത്രി ഏഴോടെയായിരുന്നു അപകടം.
പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കാർ ചടയമംഗലം ഭാഗത്തേക്കു വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. അനിൽകുമാർ സംഭവസ്ഥലത്തു തന്നെ മരിച്ചു. കാർ അമിത വേഗത്തിലായിരുന്നെന്ന് നാട്ടുകാർ പറയുന്നു.
അപകടത്തെത്തുടർന്ന് ഗതാഗതം തടസപ്പെട്ടു. ചടയമംഗലം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കടയ്ക്കൽ അഗ്നിശമന സേന സ്ഥലത്തെത്തി അപകടത്തിന്റെ അവശിഷ്ടങ്ങൾ റോഡിൽ നിന്നു നീക്കം ചെയ്തു. തുടർന്നാണ് ഗതാഗതം പുന:സ്ഥാപിച്ചത്. കാറിൽ ഉണ്ടായിരുന്നവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.