ഓയൂർ: മരുതമൺപള്ളിയിൽ വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽഅതിക്രമിച്ച് കയറി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടാം പ്രതി കൊല്ലം കാവനാട് സ്വദേശി മീയ്യണ്ണൂർ വെളിച്ചിക്കാല, ജാസ്മിൻ മൻസിലിൻ വാടകയ്ക്ക് താമസിക്കുന്ന അസിമി (26)നെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. മരുതമൺപള്ളി പൊയ്ക വിള വീട്ടിൽ സേതുരാജ(45) നെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിയുകയായിരുന്നു.
ഒരു വർഷം മുൻപ് അതിർത്തി തർക്കത്തെത്തുടർന്ന് ബന്ധുവായ ജലജൻ എന്നയാളെ സേതുരാജൻ മരുതമൺപള്ളി ജംഗ്ഷനിൽ വെച്ച് പട്ടാപ്പകൽ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. കേസിൽ ജാമ്യം ലഭിച്ച സേതുരാജനെ പിറ്റേ ദിവസം രാത്രിയിൽ വീട്ടിനുള്ളിൽ കടന്ന് കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ രണ്ടാം പ്രതിയാണ് അസിം .
മറ്റ് പ്രതികളായ സുമേഷ് (ജയസൂര്യ- 31), തിലജൻ (38),ജലജൻ (39) നിഥിൻ (32), വിപിൻ (32), നൗഫൽ (32) എന്നിവരെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. സേതുരാമനെ കൊലപ്പെടുത്താൻ വിദേശത്തിരുന്ന് കൊട്ടേഷൻ കൊടുത്ത ജലാധരൻ (38) ഇപ്പോഴും വിദേശത്താണ് ഇയാൾക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. പോക്സോ കേസ് ഉൾപ്പെടെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളിലെ പ്രതിയാണ് അസിം. പൂയപ്പള്ളി സി.ഐ.രാജേഷ് കുമാർ, എസ്.ഐ. അഭിലാഷ്, എ.എസ്.ഐ.മാരായ ശ്രീലാൽ, രാജേഷ് ,എസ്.സി.പി.ഒമാരായ ലിജുവർഗ്ഗീസ്, മധു, അനീഷ്, അൻവർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു.