ഓയൂർ: പൂയപ്പള്ളി ഗവ. വി.എച്ച്.എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ് , മലയാളം, ഇംഗ്ളീഷ് എന്നീ വിഷയങ്ങളിലും യു.പി.വിഭാഗത്തിൽ സംസ്കൃതം (പാർട്ട് ടൈം) വിഷയത്തിനും ദിവസവേതനാടിസ്ഥാനത്തിൽ അദ്ധ്യാപകരുടെ താത്കാലിക ഒഴുവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അഭിമുഖത്തിന് നാളെ രാവിലെ 11മണിക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ എത്തിച്ചേരണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.
മുട്ടറ ഗവ. സ്കൂളിൽ
ഓടനാവട്ടം: മുട്ടറ ഗവ. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി നോൺ വോക്കേഷണൽ ടീച്ചർ കോമേഴ്‌സ്, ജൂനിയർ, ജി .എഫ്. സി തസ്തികകളിൽ അഭിമുഖം നടക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അഭിമുഖത്തിന് നാളെ ഉച്ചക്ക് 1മണിക്ക് സ്കൂളിൽ എത്തണം.
മഞ്ഞക്കാല ഗവ. എൽ.പി സ്കൂളിൽ
കുന്നിക്കോട് : മഞ്ഞക്കാല ഗവ. എൽ.പി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ അദ്ധ്യാപക നിയമനം നടത്തുന്നു. അഭിമുഖം നവംബർ 2ന് ഉച്ചക്ക് 2 മണിക്ക്. ടി.ടി.സി., കെ.ടെറ്റ് യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഹാജരാകണം.
കരുകോൺ ഗവ. ഹൈസ്കൂളിൽ
അഞ്ചൽ: കരുകോൺ ഗവ. ഹൈസ്കൂളിൽ എൽ.പി.എസ്.ടി, പി.ടി. സംസ്കൃതം (യു.പി.) എച്ച്.എസ്.ടി. (അറബിക്), എഫ്.ടി.എം അദ്ധ്യാപകരുടെ താത്ക്കാലിക ഒഴിവുണ്ട്. യോഗ്യരായവർ നവംബർ 3 ന് രാവിലെ 11 മണിക്ക് സ്കൂളിൽ എത്തിച്ചേരണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു. അഗസ്ത്യക്കോട് ന്യൂ എൽ.പി.എസിൽ അഞ്ചൽ : അഗസ്ത്യക്കോട് ന്യൂ എൽ.പി.എസിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്. യോഗ്യരായവർ നാളെ ഉച്ചയ്ക്ക് 2 മണിക്ക് എത്തിച്ചേരണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു. ഇടമുളയ്ക്കൽ ഗവ. ജവഹർ ഹൈസ്കൂളിൽ അഞ്ചൽ: ഇടമുളയ്ക്കൽ ഗവ. ജവഹർ ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസിന് ഒരു ഒഴിവുണ്ട്. യു.പി.വിഭാഗത്തിൽ ഒരു ലീവ് വേക്കൻസിയും ഉണ്ട്. യോഗ്യതയുള്ളവർ നവംബർ 2 ന് ഉച്ചയ്ക്ക് 2 മണിക്ക് ഇന്റർവ്യൂവന് ഹാജരാകണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.