v

കൊല്ലം: സംസ്ഥാന സർക്കാരിന്റെ കർഷക നയങ്ങൾക്കെതിരെ നാളെ കർഷകമോർച്ചയുടെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ കർഷക മാർച്ച് സംഘടിപ്പിക്കും. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ തിരുവനന്തപുരത്ത് സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കും. നേതാക്കളായ എം.ടി. രമേശ്, ജോർജ് കുര്യൻ, സി. കൃഷ്ണകുമാർ, പി. സുധീർ, എ.എൻ. രാധാകൃഷ്ണൻ, അഡ്വ. ജയസൂര്യൻ തുടങ്ങിയവർ വിവിധ ജില്ലകളിൽ പങ്കെടുക്കും. കോട്ടയത്ത് ചേർന്ന കർഷക മോർച്ച സംസ്‌ഥാന നേതൃയോഗമാണ് സമരപരിപാടികൾ തീരുമാനിച്ചത്. സംസ്ഥാന പ്രസിഡന്റ് ഷാജി നായർ അദ്ധ്യക്ഷനായിരുന്നു.