kollam-mayor
പട്ടത്താനം നഗർ റസിഡന്റ്സ് അസോസിയേഷന്റെ 16-ാം വാർഷിക പൊതുയോഗവും ഭരണ സമിതി രൂപീകരണവും മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: പട്ടത്താനം നഗർ റസിഡന്റ്സ് അസോസിയേഷന്റെ 16-ാം വാർഷിക പൊതുയോഗവും ഭരണ സമിതി രൂപീകരണവും പട്ടത്താനം ഗവ. എസ്.എൻ.ഡി.പി സ്കൂളിൽ നടന്നു. മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് ബി. ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എക്സി. കമ്മിറ്റിയംഗം എസ്. ഷാനവാസ് വിട പറഞ്ഞ കുടുംബാംഗങ്ങൾക്ക് സ്മരണാഞ്ജലിയർപ്പിച്ചു. വടക്കേലിള ഡിവിഷൻ കൗൺസിലർ ശ്രീദേവി അമ്മ സംസാരിച്ചു. സെക്രട്ടറി ബി. ജയചന്ദ്രൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പോൾ സേവ്യർ വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. സെക്രട്ടറി ബി. ജയചന്ദ്രൻ സ്വാഗതവും കമ്മിറ്റിയംഗം കെ. ചന്ദ്രബാലൻ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികൾ: എസ്.ആർ. രാഹുൽ (പ്രസിഡന്റ്), റിട്ട പ്രൊഫ. എസ്. ഷാനവാസ്(സെക്രട്ടറി), ആർ. വിക്രമൻ, രാധാമണി(വൈസ്. പ്രസിഡന്റുമാർ), റെനിൽ, എസ്. മഹേഷ്( ജോ. സെക്രട്ടറിമാർ‌), മനേക്ഷ (ട്രഷറർ).