പത്തനാപുരം : കാൻസർ രോഗികളുടെ ആശ്രയമായ തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ റെയിൽവേ റിസർവേഷൻ കൗണ്ടർ ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് ജീവനം കാൻസർ സൊസൈറ്റി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങളിൽ നിന്ന് ഓരോവർഷവും രണ്ടേകാൽ ലക്ഷം പേർ ആർ. സി. സി യിൽ ചികിൽസ തേടി എത്തുന്നുണ്ട്. ദിവസം അഞ്ഞൂറോളം രോഗികൾക്ക് റെയിൽവേ റിസർവേഷൻ സൗകര്യം ആവശ്യമാണ്. തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ എട്ടുകിലോമീറ്റർ ദൂരത്താണ്. ചികിത്സാകാര്യങ്ങൾക്കിടെ ഇത്രയും ദൂരം സഞ്ചരിച്ച് റിസർവേഷൻ ചെയ്യുന്നത് പ്രയാസമാണ്..
ജീവനം പ്രസിഡന്റ് പി.ജി. സന്തോഷ് കുമാർ ആലപ്പുഴയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ബിജു തുണ്ടിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായ റിട്ട.അസിസ്റ്റന്റ് സൂപ്രണ്ട് ഒഫ് പൊലീസ് ജവഹർ ജനാർദ്, മുഹമ്മദ് മിർസാദ്, പ്രജിത് കണ്ണൂർ , ഷെഫീക്ക് പത്തനംതിട്ട, അരുൺ ദാസ് എന്നിവർ സംസാരിച്ചു.